2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

എലിപ്പനിക്കെതിരേ പി.ആര്‍.ഡിയുടെ ട്രോള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാലും

 

തിരുവനന്തപുരം: എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോള്‍ പ്രചാരണത്തില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാലും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയാറാക്കിയ ട്രോള്‍ മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.
ഇതാദ്യമായാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ട്രോള്‍ ഷെയര്‍ ചെയ്യുന്നത്. വന്ദനം സിനിമയില്‍ മോഹന്‍ലാല്‍ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്… എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണ് ഷെയര്‍ ചെയ്തത്.
48 ലക്ഷത്തിനു മേല്‍ ഫേസ്ബുക്ക് ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പി.ആര്‍.ഡിയുടെ ബോധവത്കരണ ട്രോള്‍ ഷെയര്‍ ചെയ്യുന്നത്. എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോളുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.