2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

എറണാകുളത്തെ തീപിടിത്തം: മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഫയര്‍ഫോഴ്‌സ്

 

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനടുത്ത് ചെരുപ്പ് കമ്പനിയുടെ ഗോഡൗണ്‍ കത്തിനശിച്ച സംഭവത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഫയര്‍ഫോഴ്‌സ്. ഫയര്‍ഫോഴ്‌സ് ഡയരക്ടര്‍ ജനറിലിനും ജില്ലാ കല്കടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുക. കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍, എറണാകുളം റീജ്യനല്‍ ഫയര്‍ ഓഫിസര്‍, എറണാകുളം ജില്ലാ ഫയര്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

തീപിടിത്തമുണ്ടായ സാഹചര്യം കെട്ടിടം നിയമം പാലിച്ചാണോ പ്രവര്‍ത്തിച്ചിരുന്നത്, ലൈസന്‍സ് നേടിയശേഷം മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നോ എന്നതുള്‍പ്പെടെ പരിശോധിച്ച സംഘം കൊച്ചിയിലെ മറ്റിടങ്ങളില്‍ ഇത്തരത്തില്‍ അപകടം സംഭവിക്കാനിടയുള്ള സ്ഥലങ്ങള്‍, തീപിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാകും സമര്‍പ്പിക്കുക.

കമ്പനിയുടെ അഞ്ച് നിലകളിലുള്ള ഗോഡൗണില്‍ അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ പ്രാഥമിക പരിശോധന നടത്തി. അട്ടിമറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഫയര്‍ഫോഴ്‌സ് നല്‍കുന്ന സൂചന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഫയര്‍ എന്‍.ഒ.സിയല്ല നിലവില്‍ കെട്ടിടത്തിന്റെ ഉടമകള്‍ നല്‍കിയിരിക്കുന്നത്. വീടുകള്‍ക്ക് വേണ്ടി നല്‍കുന്ന ഫയര്‍ എന്‍.ഒ.സിയാണ് ഇവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കെട്ടിടം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.