2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

എയര്‍ ഹോസ്റ്റസുമാരായി സഊദി വനിതകളും

വനിതകളെ നിയമിക്കുക ശരീഅത്ത് വ്യവസ്ഥയ്ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി

റിയാദ്: വിമാന സര്‍വീസുകളില്‍ എയര്‍ ഹോസ്റ്റസുമാരായി ഇനി സഊദി വനിതകളും.  തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളിലാണ് സഊദി വനിതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കുക. തുടര്‍ന്നു ഇത് അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. വിമാന സര്‍വ്വീസ് രംഗങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ സഊദി യുവതികള്‍ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശം വന്നിരുന്നു. നേരത്തെ സ്വകാര്യ വിമാന കമ്പനിയായ ഫ്‌ളൈ നാസ് എയര്‍ ഇക്കാര്യം അറിയിച്ചു രംഗത്തെത്തിയിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ക്കും ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ക്കും സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കും അനുസൃതമായി പരിശീലനം നല്‍കിയാണ് സഊദി യുവതികളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കുക. നിലവില്‍ രാജ്യത്തെ വിമാന കമ്പനികളില്‍ സ്വദേശി വനിതകള്‍ എയര്‍ ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നില്ല. അതില്‍ പുതിയ ചരിത്രമാകുകയാണ് വിമാനക്കമ്പനികള്‍. സഊദി വനിതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കാന്‍ സഊദിയക്ക് കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍  വിമാന കമ്പനിയും രംഗത്തെത്തിയിട്ടുണ്ട് . അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 സൗദി യുവതീ യുവാക്കളെ അസിസ്റ്റന്റ് പൈലറ്റുമാരായും രണ്ടു വര്‍ഷത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസുമാരക്കം 300 സ്റ്റ്യുവാര്‍ഡുകളെയും നിയമിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് നാസ് എയര്‍ അറിയിച്ചിട്ടുണ്ട്. വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചത് മുതല്‍ വിവിധ മേഖലകളില്‍ വനിതകളുടെ സാന്നിദ്ധ്യം രാജ്യത്ത് കുതിച്ചുയരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.