2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ വംശജരെ പൊലിസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെയാണ് ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ചത്.
എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടതായി ഡല്‍ഹി പൊലിസ് അറിയിച്ചു.
റിയല്‍ എസ്റ്റേ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജസ്പാല്‍ സിങ്, ചന്ദ്രദീപ് ഖാരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് ജയ്പൂരിലെ വിവാഹത്തില്‍ സംബന്ധിക്കാനാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
മാര്‍ച്ച് 29ന് വിമാന യാത്രക്കിടെ ഇരുവരും എയര്‍ഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷണം കൊണ്ടുവരാന്‍ അല്‍പം വൈകിയതിനാണ് എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ കാരണമായതെന്ന് പറയുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.