2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

എയര്‍ ടാക്‌സി: യൂബര്‍ അധികൃതര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

 

ന്യൂഡല്‍ഹി: എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബര്‍ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. യൂബറിന്റെ വൈമാനിക യാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലുള്ള വായുമലിനീകരണം ഏതെല്ലാം രീതിയില്‍ കുറക്കാനാകും എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി യൂബര്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യൂബര്‍ എയര്‍ വരുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.