2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

എയര്‍മാന്‍ റാലി കൊച്ചിയില്‍

കൊച്ചി: എയര്‍ഫോഴ്‌സ് മ്യുസിഷ്യന്‍ റിക്രൂട്ട്‌മെന്റ് റാലി 19 മുതല്‍ 23 വരെ കാക്കനാട്ടെ എയര്‍ഫോഴ്‌സ് ഓഫിസില്‍ നടക്കും. കേരളത്തിനുപുറമേ ആന്ധ്ര, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുക്കും.

യോഗ്യത: എസ്.എസ്.എല്‍.സി, ഏതെങ്കിലും വാദ്യ ഉപകരണത്തില്‍ പ്രാവീണ്യം. ഉദ്യോഗാര്‍ഥികള്‍ 1992 ജനുവരി എട്ടിനും 1999 ഡിസംബര്‍ 28നും ഇടയില്‍ ജനിച്ചവരായിരിക്കണം. റാലിക്ക് എത്തുന്നവര്‍ വാദ്യ ഉപകരണം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, പകര്‍പ്പ്, എട്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം.  19ന് രാവിലെ ആറിന് റിക്രൂട്ട്‌മെന്റ്  ആരംഭിക്കും. 19ന് ആന്ധ്ര, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും 21ന് കേരള, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിടങ്ങളിലുള്ളവരുടേയും റിക്രൂട്ട്‌മെന്റ് നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.