2017 April 25 Tuesday
എപ്പോഴും ശരി തന്നെ ചെയ്യുക. ചിലരെ അതു കൃതാര്‍ഥരാക്കും; ശേഷിച്ചവരെ അത്ഭുതസ്തബ്ധരും
മാര്‍ക്ക് ടൈ്വന്‍

എമിലി ജുമാ മസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

കല്‍പ്പറ്റ: എമിലി അന്‍സാറുല്‍ ഇസ്്‌ലാം പള്ളി കമ്മിറ്റി പുനര്‍ നിര്‍മിച്ച ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
മഹല്ല് പ്രസിഡന്റ് അഡ്വ. മൊയ്തു കല്ലങ്കോടന്‍ അധ്യക്ഷനാവും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒന്‍പതിന് പള്ളികമ്മിറ്റിയും മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാംപ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി അധ്യക്ഷയാവും.
വൈകിട്ട് ഏഴിന് എമിലി ഖത്തീബ് അബൂബക്കര്‍ ഫൈസി മതപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് ഏഴിന് റാഷിദ് ഗസ്സാലി കൂളിവയല്‍ പ്രസംഗിക്കും.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണം കോഴിക്കോട് വലിയ ഖാസി നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ഖത്തീബ് സലീം മുസ്്‌ലിയാര്‍ മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.