2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ്: എസ്.പിക്ക് കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ വിജിലന്‍സ് എസ്.
പിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് നടത്തുന്ന പ്രവര്‍ത്തനം ഭരണസ്തംഭനത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വിഷയത്തില്‍ എബ്രഹാം പരാതി നല്‍കിയിട്ടുണ്ട്.  മികവുറ്റ ഉദ്യോഗസ്ഥനാണദ്ദേഹം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ച് പുറത്തുചാടിക്കാന്‍ ചില ശക്തികള്‍ ആസൂത്രിതശ്രമം നടത്തുകയാണ്. വിജിലന്‍സിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തനായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കിടമത്സരമോ ചേരിപ്പോരോ നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.