2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

എഫ്.എ കപ്പ്: യുനൈറ്റഡിന് കിരീടം

ലണ്ടന്‍: എഫ്.എ കപ്പിലെ കലാശപ്പോരില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ സ്‌കോര്‍ ചെയ്തതിനാല്‍ അധികസമയത്ത് നേടിയ ഗോളിലൂടെയാണ് യുനൈറ്റഡ് കിരീടം ചൂടിയത്. അധികസമയത്ത് സ്മാളിങിന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോവേണ്ടി വന്നതിനെ തുടര്‍ന്ന് പത്തുപേരായി യുനൈറ്റഡ് ചുരുങ്ങിയെങ്കിലും ജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു. യുനൈറ്റഡിന്റെ 12ാം എഫ്.എ കപ്പ് നേട്ടം കൂടിയാണിത്. 2004നും ടീം കിരീടം നേടുന്നതും ആദ്യമായിട്ടാണ്.

ആദ്യ പകുതിയില്‍ മികച്ച രീതിയില്‍ കളി തുടങ്ങാന്‍ യുനൈറ്റഡിന് സാധിച്ചു. ആന്റണി മാര്‍ഷലാണ് മികച്ചു നിന്നത്. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച രീതിയില്‍ തിരിച്ചുവരാന്‍ ക്രിസ്റ്റല്‍ പാലസിന് സാധിച്ചു.
78ാം മിനുട്ടില്‍ അവര്‍ ആദ്യത്തെ ഗോള്‍ നേടി യുനൈറ്റഡിനെ ഞെട്ടിച്ചു. പഞ്ചിയോണായിരുന്നു സ്‌കോറര്‍.
എന്നാല്‍ ക്രിസ്റ്റലിന്റെ ആഹ്ലാദപ്രകടനത്തിന് മൂന്നു മിനുട്ടേ ആയുസുണ്ടായിരുന്നുള്ളൂ. മാറ്റയുടെ തകര്‍പ്പനൊരു വോളി ക്രിസ്റ്റലിന്റെ വലകുലുക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വീണ്ടു ംഗോള്‍ സ്‌കോര്‍ ചെയാന്‍ സാധിച്ചില്ല.
അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ലിങ്കാര്‍ഡ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടി വീരനായകനായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.