2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

എപ്പോഴും അറിഞ്ഞിരിക്കേണ്ട പത്തു ശാസ്ത്രജ്ഞര്‍

1. തോമസ് ആല്‍വാ എഡിസണ്‍ (1847- 1931)

1 Thomas_Edison

ആയിരത്തിലധികം കണ്ടുപിടുത്തങ്ങള്‍ക്കാണ് എഡിസണ്‍ പേറ്റെന്റ് സ്വന്തമാക്കിയത്. വൈദ്യുത ബള്‍ബ് മുതല്‍ ഫോണോഗ്രാഫ്, മോഷന്‍ പിക്ചര്‍ കാമറ തുടങ്ങിയവ എഡിസന്റെ സംഭാവനകള്‍.

2. റൈറ്റ് സഹോദരന്മാര്‍

2 WilburWright4

ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം നടത്തിയ റൈറ്റ് സഹോദരന്മാര്‍ എന്നറിയപ്പെടുത്ത ഓര്‍വില്ലെ റൈറ്റ്, വില്‍ബര്‍ റൈറ്റ് എന്നിവര്‍. വിമാനത്തിന് രൂപകല്‍പ്പന നല്‍കുകയും നിര്‍മിക്കുകയും വിജയകരമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു ഇവര്‍.

3. ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ (1705-1943)

3 Benjamin_Franklin

വൈദ്യുതി കണ്ടെത്തിയ ബഹുമുഖ പണ്ഡിതനാണ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍. ഫ്രാങ്ക്‌ലിന്‍ സ്റ്റൗ നിര്‍മിച്ചതും ഇദ്ദേഹമാണ്.

4. നിക്കോള തെസ്‌ല (1856-1943)

4 tesla2

സെര്‍ബിയയില്‍ ജനിച്ച് യു.എസിലേക്കു കുടിയേറിയ തെസ്‌ലയാണ് എ.സി ഇലക്ട്രിസിറ്റി ഡെവലപ്പ് ചെയ്തത്. ഇദ്ദേഹത്തിന്റെ എ.സി മെത്തേഡ് വൈദ്യുതിയാണ് ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എ.സി ഇന്‍ഡക്ഷന്‍ മോട്ടോര്‍, ട്രാന്‍സ്‌ഫോര്‍മര്‍, ടെസ്‌ല കോയില്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ സംഭാവന.

5. ചാള്‍സ് ബാബേജ് (1791- 1871)

5 Charles_Babbage_-_18604

കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആദ്യ മെക്കാനിക്കല്‍ കംപ്യൂട്ടര്‍ കണ്ടുപിടിച്ചത് ബാബേജാണ്.

6. ജെയിസ് വാട്ട് (1736- 1819)

6 James_Watt2

വ്യവസായ മേഖലയില്‍ വിപ്ലവത്തിനു തുടക്കമിട്ട ആവിയന്ത്രത്തിന്റെ ഉപജ്ഞാതാവ്.

7. അലക്‌സാണ്ടര്‍ ബെല്‍ (1847- 1922)

7 Alexander_Graham_Bell3

ടെലിഫോണ്‍ കണ്ടുപിടിച്ച വ്യക്തി. ഒപ്റ്റിക്കല്‍ ടെലികമ്മ്യൂണിക്കേഷന്‍, എയറോനോട്ടിക്‌സ്, ഹൈഡ്രോഫോയിസ് എന്നിവയിലും പ്രവര്‍ത്തിച്ചു.

8. ലിയനാര്‍ഡോ ഡാവിഞ്ചി (1452- 1519)

8-leonardo-da-vinci

വിമാനമടക്കം നിരവധി കണ്ടുപിടുത്തങ്ങളുടെ മോഡലുകള്‍ വരച്ചുവച്ചു. 3500 വര്‍ഷങ്ങള്‍ക്കുശേഷം ഇതെല്ലാം ഓരോ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു.

9. ഗലീലിയോ (1564- 1642)

9 Galileo

ടെലസ്‌കോപ്പ് കണ്ടുപിടിച്ച് ലോകത്തിന്റെ അല്‍ഭുതങ്ങളെ കാട്ടിത്തന്നു. കൂടുതല്‍ വ്യക്തതയോടെയുള്ള വടക്കുനോക്കി യന്ത്രവും ഗലീലിയോയുടെ കയ്യില്‍ നിന്നുതന്നെ.

10. ടിം ബേണേര്‍സ് ലീ

10 tim_Berners-Lee2

ഇന്റര്‍നെറ്റ് എന്ന മാസ്മരിക ലോകം സൃഷ്ടിച്ചു. http:// പ്രോടോക്കോളും വേള്‍ഡ് വൈഡ് വെബും (www) ഇതിനായി ആവിഷ്‌കരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.