2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

എന്‍.പി.സി.സി.യില്‍ 14 ഒഴിവുകള്‍

 

സീനിയര്‍ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലായുള്ള 14 ഒഴിവുകളിലേക്കു നാഷനല്‍ പ്രൊജക്ട്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമാണ് എന്‍.പി.സി.സി.
സീനിയര്‍ മാനേജര്‍ (ലോ) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ നിയമ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 2018 മാര്‍ച്ച് 31നു 40 വയസ് കവിയാന്‍ പാടില്ല.

സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മുഴുവന്‍ സമയ എം.ബി.എ, അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ഇതിനും 2018 മാര്‍ച്ച് 31നു 40 വയസ് കവിയാന്‍ പാടില്ല.
ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു സി.എ, ഐ.സി.ഡബ്ലിയു.എ, എം.ബിഎ (ഫിനാന്‍സ്) എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വേണ്ടത്.
ഇതിനും 2018 മാര്‍ച്ച് 31നു 40 വയസ് കവിയാന്‍ പാടില്ല.

അപേക്ഷാ ഫോം www.npcc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 25

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.