2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

എന്‍.പി മൊയ്തീന്‍ ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവ്: എം.എം ഹസന്‍

കോഴിക്കോട്: മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി അവസാനം വരെ ആദര്‍ശാധിഷ്ഠിതമായി ജീവിച്ച നേതാവായിരുന്നു എന്‍.പി മൊയ്തീനെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. മലബാറില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു കരുത്തുറ്റ അടിത്തറ പാകിയതില്‍ മൊയ്തീനുള്ള പങ്ക് വലുതാണ്.
ഒരുതരത്തിലുമുള്ള സാമുദായിക ശക്തികളോടും ഐക്യപ്പെടാന്‍ അദ്ദേഹം തയാറായില്ലെന്ന് ഹസ്സന്‍ ചൂണ്ടാക്കാട്ടി. ഡി.സി.സി ഓഡിറ്റോറിയത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് എന്‍.പി മൊയ്തീന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് അബ്ദുറഹ്മാന്റെ സഹചാരിയായ പിതാവില്‍നിന്ന് ആര്‍ജിച്ച മൂല്യങ്ങളാണ് മൊയ്തീന്‍ എന്നും മുറുകെപ്പിടിച്ചത്. അതിന്റെ പേരില്‍ സ്ഥാനനഷ്ടങ്ങളെല്ലാം അദ്ദേഹം നേരിട്ടിട്ടുണ്ടെന്ന് ഹസ്സന്‍ അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷനായിരുന്നു. എം.കെ രാഘവന്‍ എം.പി, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, വി.എ നാരായണന്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍മന്ത്രി എം.ടി പത്മ, കെ.സി അബു, പി.വി ഗംഗാധരന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി.എം നിയാസ്, കെ. രാമചന്ദ്രന്‍, യു.വി ദിനേശ്മണി, കെ.പി ബാബു, അഡ്വ. ഐ. മൂസ, പി. മൊയ്തീന്‍, കെ.വി സുബ്രഹ്മണ്യന്‍, കെ.എം ഉമ്മര്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി, പി.എം അബ്ദുറഹ്മാന്‍, കെ. മാധവി, എസ്.കെ അബൂബക്കര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.