2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍ തങ്കപ്പന്‍ അനുസ്മരണം നടത്തി

അരൂര്‍: യശശരീരനായ എന്‍ തങ്കപ്പന്റെ അനുസ്മരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തില്‍ മന്ത്രി പി തിലോത്തമന്‍ പുഷ്പാര്‍ച്ചന നടത്തി.
ജിവിതം തന്നേ ജനങ്ങള്‍ക്ക് വേണ്ടി മാറ്റിവൈക്കുകയും സ്വന്തം ജീവിത ശൈലിയിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്ത വ്യക്തിത്വമാണ് എന്‍ തങ്കപ്പന്റെതെന്ന്  മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയായ അരൂര്‍ വലിയവീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച സ്മൃതി മണ്ഡപത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയത്.
പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും അടങ്ങുന്ന വലിയ ജനാവലിയുടെ  സാനിധ്യത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയത്. ടി.കെ തങ്കപ്പന്‍മാസ്റ്റര്‍, ടി.കെ ചക്രപാണി,ടി.പി സതീശന്‍, എം.പി ബിജു, കെ.പി ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.