2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

എന്‍.ഐ.ടികളില്‍ എം.എസ്.സി അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ എന്‍.ഐ.ടികളില്‍ എം.എസ്.സി, എം.എസ്്‌സി (ടെക്) പഠനത്തിന് അപേക്ഷ ക്ഷണിച്ചു. റൂര്‍ക്കല എന്‍.ഐ.ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും 2016-17 വര്‍ഷത്തെ പ്രവേശം. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളും എന്‍.ഐ.ടികളുമടക്കം 17 സ്ഥാപനങ്ങളിലേക്കാണ് പ്രവേശം നടക്കുക.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സയിന്റിഫിക് കംപ്യൂട്ടിങ്, മാത്തമാറ്റിക്കല്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്, മാത്തമാറ്റിക്കല്‍ റിസര്‍ച്ച് ഇന്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, ഇലക്ട്രോണിക് സയന്‍സ്, മാത്തമാറ്റിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്‌സ്, പ്ലൈഡ് മാത്തമാറ്റിക്‌സ്, ഡാറ്റ അനലറ്റിക്‌സ്, അപ്ലൈഡ് ജിയോളജി, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, ലൈഫ് സയന്‍സ്, എം.എസ്്.സി ഓര്‍ഗാനിക് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ഫുഡ് പ്രൊസസിങ് ആന്‍ഡ് ന്യൂട്രിഷന്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് വിവിധ എന്‍.ഐ.ടികളില്‍ എം.എസ്്‌സി പ്രോഗ്രാമുകളുള്ളത്.

യോഗ്യത: ജാം 2016 (ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ) പാസായവര്‍ക്കാണ് അവസരം.
കൂടാതെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ പ്രവേശം ലഭിക്കാന്‍ പ്രത്യേകം മാനദണ്ഡങ്ങളുണ്ട്.
അപേക്ഷിക്കേണ്ട വിധം:
www.ccmn.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജാം ഐ.ഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രേ,ന്‍ ഫീസ് 2,000 രൂപയാണ്. ഇതു എന്‍.ഇ.എഫ്.ടി, എസ്.ബി കലക്ട് വഴി അടക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.