2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്നു പറഞ്ഞോ, അതെപ്പോ..?

 

തൃശൂര്‍: എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എല്‍.ഡി.എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഇന്നസെന്റ്. താന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഇന്നസെന്റ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍.എസ്.എസ് നേതൃത്വവുമായി തനിക്ക് യാതൊരുവിധ അകല്‍ച്ചയുമില്ല. എല്ലാവരുമായും സൗഹൃദമാണുള്ളത്. എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്നും വോട്ടഭ്യര്‍ഥിക്കില്ലെന്നുമല്ല പറഞ്ഞത്. എന്‍.എസ്.എസ് ആസ്ഥാനത്ത് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുക മാത്രമാണ് ചെയ്തത്. ഇതിനെ വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ പിന്തുണ തേടിയെത്തിയ ഇന്നസെന്റ് എന്‍.എസ്.എസ് ആസ്ഥാനത്ത് വോട്ടു തേടിപ്പോകില്ലെന്നു പറഞ്ഞത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്‍.എസ്.എസ് ആസ്ഥാനത്ത് പോകാന്‍ ഉദേശിക്കുന്നില്ലെന്നും നാട്ടില്‍ തനിക്കറിയാവുന്ന എന്‍.എസ്.എസ് പ്രവര്‍ത്തകരെ മാത്രമേ കാണൂ എന്നുമായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന.

അതേസമയം, ഇന്നലെ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ഇന്നസെന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി ജോസഫ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വല്ലൂരാന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.

മുക്കാല്‍ മണിക്കൂറോളം രൂപത ആസ്ഥാനത്തു ചെലവഴിച്ച ഇന്നസെന്റും സി.പി.എം നേതാക്കളും സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവിലുമായും രൂപതയിലെ വൈദികരുമായുമെല്ലാം സൗഹൃദം പങ്കിട്ട് ചായയും കുടിച്ച ശേഷമാണ് മടങ്ങിയത്

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.