2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

എന്‍.എസ്.എസിന് രാഷ്ട്രീയമില്ല, വിശ്വാസം സംരക്ഷിക്കണം: ബാലകൃഷ്ണ പിള്ള

 

കൊട്ടാരക്കര(കൊല്ലം): എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കണം. അതോടൊപ്പം കോടതിവിധി പാലിക്കപ്പെടുകയും വേണം. നവോത്ഥാന നായകരില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടേയും പ്രയോഗവും ഭാഷയും മനസിലാക്കുന്നവരാണ് കേരള ജനത. യു.ഡി.എഫിന് എതിരായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ എല്‍.ഡി.എഫിനോട് സഹകരിപ്പിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ നിലപാട്. കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ ചേര്‍ന്നതിന്റെ ഫലം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ബി.ജെ.പി വലിയ ശക്തിയല്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ മുമ്പെങ്ങുമില്ലാത്ത വിധം എല്‍.ഡി.എഫിന് ലഭിക്കുമെന്നും പിള്ള പറഞ്ഞു.

കേരളാ കോണ്‍ഗ്രസില്‍ നിന്നും ജോസഫ് വിഭാഗം പുറത്തുവന്നാല്‍ സ്വാഗതം ചെയ്യും. അഭിപ്രായസര്‍വേകള്‍ യാഥാര്‍ഥ്യമല്ല. പല സര്‍വേകളും തെറ്റിയ പാരമ്പര്യമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നടന്നത് സാംപിള്‍ സര്‍വേ. പാര്‍ട്ടി ലോക്‌സഭ സീറ്റ് ആവശ്യപ്പെടില്ലെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
എന്‍.സി.പിയുമായി ലയന ചര്‍ച്ച നടക്കുന്നില്ലെന്നും മകന്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി പിള്ള പറഞ്ഞു. മകനെ പിടിച്ചു കൊണ്ടുപോയി മന്ത്രിയാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും തങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.