2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

എന്‍ഡോസള്‍ഫാന്‍: മെയ് 10 വഞ്ചനാദിനമായി ആചരിക്കും

കാസര്‍കോട്: അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പട്ടിണിസമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മെയ് 10 വഞ്ചനാദിനമായി ആചരിക്കാന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന തല യോഗം തീരുമാനിച്ചു.

ദുരിതബാധിതരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും വേണ്ടി വന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങളേറ്റെടുക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. ഇതിനായി എല്ലാ ജില്ലകളിലും സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കും.
ഡോ.അംബികാസുതന്‍ മാങ്ങാട്, ആര്‍.അജയന്‍ (തിരുവനന്തപുരം), സുലോചന രാമകൃഷ്ണന്‍ (വയനാട്), കെ.ടി അജയകുമാര്‍ (തൃശൂര്‍), കെ.എസ്. ജസ്റ്റിന്‍ (കോഴിക്കോട്), ബാബു (കണ്ണൂര്‍), ടി.എം.സത്യന്‍, (പത്തനംതിട്ട), മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, എം.സുല്‍ഫത്ത്, മാഗ്‌ളിന്‍ പീറ്റര്‍, ഡോ.സജിദ്, സന്തോഷ് കുമാര്‍, ടി.ശോഭന, അബ്ദുല്‍ കാദര്‍ ചട്ടഞ്ചാല്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.