2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

എന്‍ജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം

മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനിയറിങ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന ത്രിവത്സര എന്‍ജിനിയറിങ്് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുളള തുല്യതാ പരീക്ഷ മെയ് 21ന് നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും പരീക്ഷ സംബന്ധമായ വിവരമടങ്ങിയ വിജ്ഞാപനത്തിനും www.tekerla.org se Equivalency Test ലിങ്ക് സന്ദര്‍ശിക്കുക.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 05. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച ചെല്ലാന്‍, മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ മെയ് ഏഴിനകം സമര്‍പ്പിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.