2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എന്‍ജിനിയര്‍മാര്‍ക്കു കരസേനയില്‍ അവസരം

എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കു കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രി വഴിയുള്ള നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 171 ഒഴിവുകളാണുള്ളത്.
പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് അവസരം.
പുരുഷന്മാര്‍ക്കുന 150ഉം സ്ത്രീകള്‍ക്കു 20ഉം ജോലിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കു ഒരൊഴിവുമാണുള്ളത്. 2017 ഏപ്രിലില്‍ ചെന്നൈ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയിലാണ് കോഴ്‌സ് ആരംഭിക്കുക. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ ലഭിക്കും.
സിവില്‍ (പുരുഷന്‍ 36, സ്ത്രീ 06), മെക്കാനിക്കല്‍ (പുരുഷന്‍ 10, സ്ത്രീ 05), ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇക്കണോമിക്‌സ് (പുരുഷന്‍ 16, സ്ത്രീ 05), എയ്‌റോനോട്ടിക്കല്‍, ഏവിയേഷന്‍ എയ്‌റോസ്‌പെയ്‌സ് ഏവിയോണിക്‌സ് (പുരുഷന്‍ 10), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ ടെക്‌നോളജി, ഇന്‍ഫോടെക് എം.എസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്) (പുരുഷന്‍ 23), ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ടെലികോം കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ (പുരുഷന്‍ 22, സ്ത്രീ 04), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ (പുരുഷന്‍ 02), ആര്‍ക്കിടെക്ചര്‍, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി (പുരുഷന്‍ 03), ഫുട് ടെക്‌നോളജി, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എന്‍ജിനിയറിങ് (പുരുഷന്‍ 02), കെമിക്കല്‍ എന്‍ജിനിയറിങ് (പുരുഷന്‍02), പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് (പുരുഷന്‍ 04), റിമോട്ട് സെന്‍സറിങ് (പുരുഷന്‍ 02), ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനിയറിങ് (പുരുഷന്‍ 01), ലേസര്‍ ടെക്‌നോളജി (പുരുഷന്‍ 01) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: 20നും 27നും മധ്യേ. (1990 ഏപ്രില്‍ രണ്ടിനും 1997 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരാകണം)
യോഗ്യത:
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:
ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍  ‘ഛളളശരലൃ െഋിേൃ്യ അുുഹ്യീഴശി’ എന്ന ലിങ്കില്‍ ‘ഞലഴശെേൃമശേീി’ല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ഇന്നു മുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 24


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.