2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

എന്റെ അടുത്ത ലക്ഷ്യം ശബരിമല: തൃപ്തി ദേശായി

മുംബൈ: തന്റെ അടുത്ത ലക്ഷ്യം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം സാധ്യമാക്കുകയാണ് എന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വരും ദിവസങ്ങളില്‍ ക്ഷേത്ര അധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കുന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ഹാജി അലി ട്രസ്റ്റ് വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് ഒന്നര മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതിനാല്‍ ദര്‍ഗ സന്ദര്‍ശിച്ച തൃപ്തി ദേശായി ഖബറിടത്തിലേക്ക് പ്രവേശിച്ചില്ല. ദര്‍ഗ സന്ദര്‍ശിക്കുന്നതില്‍ ആരും തങ്ങളെ തടഞ്ഞില്ലെന്നും അവിടെയുള്ള സ്ത്രീകള്‍ തങ്ങളെ പിന്തുണച്ചെന്നും തൃപ്തി ദേശായി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.