2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

എന്നെ തഴഞ്ഞാണ് ബഹ്‌റയെ ഡി.ജി.പിയാക്കിയത്: ജേക്കബ് തോമസ്

തിരുവനന്തപുരം: എന്നെ തഴഞ്ഞാണ് ജൂനിയറായ ലോക്‌നാഥ് ബഹ്‌റയെ ഈ സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പൊലിസ് മേധാവിയാക്കിയതെന്ന് ജേക്കബ് തോമസ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പൊലിസ് കാര്യത്തില്‍ ആദ്യമെടുത്ത തീരുമാനം സന്ധ്യയെ എ.ഡി.ജി.പിയാക്കുകയാണ്.
രണ്ടാമത് ചെയ്തത് സെന്‍കുമാറിനെ മാറ്റി. മൂന്നാമത് ചെയ്തത് സീനിയോറിട്ടി മറികടന്ന് എന്നെ തഴഞ്ഞ് ലോകനാഥ് ബെഹ്‌റയെ ഡി.ജി.പിയാക്കുകയാണ് ജേക്കബ് തോമസ് പറഞ്ഞു.
താന്‍ ഇപ്പോഴത്തെ സംവിധാനത്തിന് യോഗ്യനല്ലെന്ന സന്ദേശം ശരിയാണ്. അതില്‍ സന്തോഷമുണ്ട്.
മികച്ച പൈലറ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതിനെക്കാള്‍ നല്ല പൈലറ്റുണ്ടെങ്കില്‍ വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ ഉദ്ദേശിച്ച് ജേക്കബ് തോമസ് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.