2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

എന്നെപ്പോലെ ആരും പേടിച്ചിട്ടുണ്ടാവില്ല: നെയ്മര്‍

സാവോ പോളോ: ഈ സമയത്ത് ആരും എന്നെപ്പോലെ പേടിച്ചിട്ടുണ്ടാവില്ലെന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗില്‍ മാഴ്‌സലെയുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ നെയ്മര്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബ്രസീല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടപ്പോഴായിരുന്നു നെയ്മര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരേയുള്ള മത്സരത്തില്‍ പരുക്കേറ്റത് കാരണം പുറത്തിരിക്കേണ്ടി വന്നു.
എന്നാല്‍ പിന്നീട് ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ തോല്‍വിയുമായാണ് ടീം പുറത്തുപോയത്. ഇനിയും അത്തരത്തിലൊരു ദുരന്തം ആവര്‍ത്തിക്കരുതെന്ന് പ്രാര്‍ഥിച്ചിരുന്നു. പരുക്ക് ഭേദമാകാതെ നെയ്മര്‍ ടീമില്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് പരുക്ക് മാറി നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനത്തിന് ഇറങ്ങിയത്. ഇത് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണ്. എന്റെ ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പ് നഷ്ടപ്പെടുമോ എന്ന ദു:ഖത്തിലായിരുന്നു. എന്തായാലും പരുക്ക് മാറി ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നെയ്മര്‍ പ്രതികരിച്ചു. പരുക്ക് ഭേദമാക്കി വീണ്ടും ഒരു ലോകകപ്പിന് അവസരം തന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നുണ്ടെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലും ആസ്ട്രിയക്കെതിരേയുള്ള മത്സരത്തിലും നെയ്മറുണ്ടാകും.
ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്റിനെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സെര്‍ബിയ, കോസ്റ്റാറിക്ക, സ്വിറ്റ്‌സര്‍ലന്റ് എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ബ്രസീല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.