2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘എത്ര വൈകിയാലും ലാലിഗ നടത്തും’

മാഡ്രിഡ്: കൊറോണാ കാരണം എത്ര വൈകിയാലും ലാലിഗ സീസണ്‍ പൂര്‍ത്തിയാക്കി മാത്രമേ ചാംപ്യന്മാരെ തീരുമാനിക്കുകയുള്ളൂ എന്ന് ലാലിഗ ചീഫ് തെബാസ്.
ഇപ്പോള്‍ താല്‍ക്കാലികമായി രണ്ട@ാഴ്ചത്തേക്ക് ലാലിഗ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ സ്‌പെയിനിലെ സ്ഥിതി വഷളാകുന്ന അവസ്ഥയില്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീളാന്‍ ആണ് സാധ്യത.
ജൂലൈ വരെയോ സെപ്റ്റംബര്‍ വരെയോ നീ@ണ്ടു നിന്നാലും ലീഗ് പൂര്‍ത്തിയാക്കും എന്ന് തെബാസ് പറഞ്ഞു. നിലവില്‍ കൊവിഡ് ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സ്‌പെയിന്‍ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്.
എത്ര ദിവസം കഴിഞ്ഞാലാണ് സ്‌പെയിന്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരുക എന്ന് വ്യക്തമല്ല.
27 മത്സരത്തില്‍ നിന്ന് 58 പോയിന്റുമായി ബാഴ്‌സലോണയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 27 മത്സരത്തില്‍ നിന്ന് 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.