2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യയുടെ പ്രത്യേക പദവി റദ്ദാക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ കുറവ് വരുത്തിയാല്‍ പ്രത്യേക പദവി റദ്ദാക്കുമെന്ന് ഇറാന്‍. ചാബാഹാര്‍ തുറമുഖ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് ഇറാന്‍ സഹ അംബാസിഡര്‍ മസൂദ് റസ്‌വാനിയ റഹാഖി പറഞ്ഞു.
സഊദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ ഇന്ത്യക്കുള്ള പരിഗണന അവസാനിപ്പിക്കും. ചാബാഹാര്‍ തുറമുഖ വികസനത്തിനും മറ്റുമായി ഇന്ത്യയുടെ വാഗ്ദാനങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ അടിയന്തര നടപടി പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യക്കും ഇറാനും അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കായി സുവര്‍ണാവസരം നല്‍കുന്ന പദ്ധതിയാണ് ചാബാഹാര്‍ തുറമുഖം. 2016 മെയിലാണ് ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കിടിയില്‍ ചാബാഹാര്‍ തുറമുഖ കരാറിന് ധാരണയായത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് യു.എസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എസിന്റെ തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിച്ച് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി നടത്തുകയാണെങ്കില്‍ ഇതുവരെ നല്‍കിവരുന്ന എല്ലാവിധ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് മസൂദ് റസ്‌വാനിയ പറഞ്ഞു.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താനുള്ളത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളോട് ഇറാനുമായി വ്യാപാര ബന്ധം നടത്തരുതെന്ന് യു.എസ് ആവശ്യപ്പെട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.