2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എട്ടുപേരുടെ വോട്ട്്് പെട്ടിയിലാക്കാന്‍ ഉദ്യോഗസ്ഥ സംഘം മലകയറി

പാലക്കാട് : ജനാധിപത്യം സംരക്ഷിക്കാന്‍ നെന്മാറ അസംബ്ലി മണ്ഡലത്തിലെ നെല്ലിയാമ്പതിയിലെ എട്ടുപേര്‍ മാത്രമുള്ള ബൂത്തില്‍ വോട്ട് ചെയ്യാന്‍ എല്ലാ സംവിധാനവും ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജില്ലയില്‍ ആകെയുള്ള 2,110 ബൂത്തുകളില്‍ കുറഞ്ഞവോട്ടര്‍മ്മാരുള്ളത് ആലത്തൂര്‍ പാര്‍ലിമെന്റിലെ നെന്മാറ നിയോജമണ്ഡലത്തിലെ നെല്ലിയാമ്പതി റോസറി എസ്റ്റേറ്റ് ബൂത്തിലാണ്. ബൂത്ത് നമ്പര്‍ 145ല്‍ ആകെ നാല് സ്ത്രീകളും നാല് പുരുഷന്മാരുമായി എട്ടുപേരാണുളളത്്.
നാല് വീട്ടുനമ്പറുകളിലായുള്ളവരാണ് ഈ എട്ടുപേരും. മനോഹരന്‍,കണ്ണമ്മ മനോരഞ്ജിനിയും ഒരു വീട്ടില്‍നിന്നും ,പാപ്പാ,ലക്ഷ്മി,അറുമുഖന്‍ എന്നിവര്‍ മറ്റൊരു വീട്ടില്‍നിന്നുമാണ്. ചിന്നന്‍,രാജന്‍,എന്നിവര്‍ ഒറ്റയ്ക്ക് ഓരോ വീടുകളില്‍ താമസിക്കുന്നതുമായാണ് വോട്ടര്‍ പട്ടിക പ്രകാരമുളളത്്. ഇവരുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ പോളിങ് ഓഫീസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ആറംഗസംഘം ഇന്നലെ രാവിലെ പതിനൊന്നരയോടെ വാഹനത്തില്‍ നെല്ലിയാമ്പതി മലകയറി.രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. ഇവിടത്തെ വോട്ടുകള്‍ മുഴുവന്‍ പോളിംഗ് സമയത്തിന് മുന്‍പ് കഴിഞ്ഞാലും ഇവര്‍ക്ക് വൈകിട്ട് വരെ കാത്തിരിക്കേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.