2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

എട്ടംഗ കവര്‍ച്ചാ സംഘം പൊലിസ് പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ മോഷണം നടത്തിവന്ന എട്ടംഗ സംഘം പൊലിസ് പിടിയില്‍. കസബ എസ്.ഐ സിജിത്ത്, സൗത്ത് അസി. കമ്മിഷണര്‍ എ.ജെ ബാബു എന്നിവരുടെ കീഴിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച ബൈക്കുകളും മൊബൈല്‍ ഫോണുകളും പൊലിസ് കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ കണ്ണാടിക്കല്‍ സ്വദേശി ഷാജി (39), പറമ്പില്‍ ബസാര്‍ സ്വദേശികളായ മുഹമ്മദ് ആഷിഖ് (22), എം. ആഷിഖ് (19), കുതിരവട്ടം സ്വദേശി നിഥിന്‍ (19), വെള്ളിമാട്കുന്ന് സ്വദേശി അനീഷ് റഹ്മാന്‍ (20), എരഞ്ഞിക്കല്‍ സ്വദേശി ഫര്‍ദീന്‍(19), തടമ്പാട്ടുതാഴം സ്വദേശി ഷാജഹാന്‍ (23), കാമ്പുറം ബീച്ചിനടുത്ത് സെയ്ത് മുഹമ്മദ് (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന പിടിച്ചുപറി, മൊബൈല്‍ഫോണ്‍ കവര്‍ച്ച എന്നിവക്ക് തുമ്പുണ്ടാവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി മൊബൈലും പണവും കവര്‍ന്നതായും റോഡരികില്‍ ഉറങ്ങുന്നവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. 10 ബൈക്കുകളും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് ടൗണ്‍, കസബ, മെഡിക്കല്‍ കോളജ്, നല്ലളം, കാക്കൂര്‍, ചേവായൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്ന് കവര്‍ന്നതാണ് ബൈക്കുകളെന്ന് പ്രതികള്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ ഇതിനു മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആര്‍ഭാട ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നതെന്ന് പൊലിസ് അറിയിച്ചു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഒ. മോഹന്‍ദാസ്, കെ. അബ്ദുറഹിമാന്‍, മനോജ്, ഇ. റണ്‍ധീര്‍, രമേഷ്ബാബു, സി.കെ സുജിത്ത്, ഒ.പി ഷാഫി, കസബ എ.എസ്.ഐ ദിനേശന്‍, ജിനീഷ്, മഹേഷ്ബാബു, ബിനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.