2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എടക്കടവ് പാലം അപകട ഭീഷണിയില്‍

 

എടവണ്ണപ്പാറ: കോഴിക്കോട്-നിലമ്പൂര്‍ സംസ്ഥാന പാതയിലെ എടക്കടവ് പാലം സൈഡ് ഭിത്തി അപകട ഭീഷണിയില്‍. സംസ്ഥാന പാതയിലെ വാഴക്കാടിനു സമീപമുള്ള എടക്കടവ് പാലമാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. നേരത്തെ തന്നെ വീതി കുറഞ്ഞ പാലമാണ് എടക്കടവ് പാലം.
കഴിഞ്ഞ വര്‍ഷം ഇവിടെ വാഹനത്തിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടിരുന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന പാലമായതിനാല്‍ കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കെട്ടി നിന്നതും കാലപ്പഴക്കവുമാണ് പാലത്തിന്റെ സൈഡ് ഭിത്തി തകരാന്‍ കാരണമായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News