2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എച്ച്.ഒ.സി അടച്ചുപൂട്ടല്‍: സമരം നൂറു ദിവസം പിന്നിട്ടു

കൊച്ചി: കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലെ ജീവനക്കാരുടെ സമരം നൂറു ദിവസം പിന്നിട്ടു. ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന എച്ച്.ഒ.സി കൊച്ചി യൂണിറ്റ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്. അടച്ചു പൂട്ടല്‍ തീരുമാനത്തെത്തുടര്‍ന്ന് 110 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊച്ചിയിലെ ഫിനോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്ു.
പ്രധാനമന്ത്രിയുമായും കേന്ദ്ര രാസവളം വകുപ്പ് മന്ത്രിയുമായും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തീരുമാനം പുന:പരിശോധിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ 16 മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. വിരമിച്ച നൂറോളം ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. എച്ച്.ഒ.സിയെ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ലയിപ്പിച്ച് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. സമരത്തിന്റെ നൂറാം ദിനം ജീവനക്കാര്‍ കമ്പനി ഗേറ്റിനു മുന്നില്‍ കൂട്ട സത്യഗ്രഹം നടത്തി. വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.