2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

എങ്ങും കാമറ കണ്ണുകള്‍; പഴുതടച്ച സുരക്ഷ

 

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നത്തെിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനായതിന് പിന്നില്‍ പഴുതടച്ച സുരക്ഷ. മൂന്ന് ലക്ഷത്തോളം ജീവനക്കാരെയാണ് സുരക്ഷക്കും സേവനത്തിനുമായി നിയമിച്ചത്. ഇതിന് പുറമെ സന്നദ്ധ സേവകരായി എത്തിയവരും അവരുടെ ദൗത്യം നിര്‍വഹിച്ചു. 21 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ കണ്ണിമ ചിമ്മാതെ സുരക്ഷയൊരുക്കിയത് ആഭ്യന്തര വകുപ്പിന് കീഴിലെ പൊതു സുരക്ഷ വിഭാഗമാണ്. മക്ക നഗരം, ഹറം, മിനാ, മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളുടെ ഓരോ അനക്കങ്ങളും അധികൃതര്‍ തത്സമയം അറിയുന്നു.ഇതിനായി പുണ്യഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ 5484 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.