2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

എക്‌സ്.യു.വി 500 പെട്രോള്‍ പതിപ്പുമായി മഹീന്ദ്ര ഇന്ത്യയില്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ എക്‌സ്.യു.വി 500 പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണയിലെത്തി. സിംഗിള്‍ വേരിയന്റായാണ് എക്‌സ് യു.വി പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. 15.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എക്‌സ്.യു.വി 500 ന്റെ പെട്രോള്‍ പതിപ്പിന് നല്‍കിയിരിക്കുന്നത്. ക്രീപ് ഫംങ്ഷന്‍, മാനുവല്‍ മോഡ് ഓപ്ഷന്‍ ഫീച്ചറുകള്‍ക്കൊപ്പമുള്ളതാണ് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഒ.ആര്‍.വി.എമ്മുകളില്‍ ലോഗോ പ്രകാശിപ്പിക്കുന്ന പഡില്‍ ലാമ്പുകള്‍, സ്റ്റാറ്റിക് ബെന്‍ഡിങ്ങ് ലൈറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയാണ് എക്‌സ്.യു.വിയുടെ ഫീച്ചറുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.