2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

എക്‌സോണ്‍ സി.ഇ.ഒയെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയാക്കാന്‍ നീക്കം

വാഷിങ്ടണ്‍: എക്‌സോണ്‍ മൊബൈല്‍ കോര്‍പറേഷന്‍ സി.ഇ.ഒ റെക്‌സ് ഡബ്ല്യൂ. ടില്ലേഴ്‌സനെ സ്റ്റേറ്റ് സെക്രട്ടറിയാക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി വാര്‍ത്ത. റഷ്യയുമായി അടുത്ത ബന്ധമുള്ള ടില്ലേഴ്‌സനെ സെക്രട്ടറിയാക്കുന്ന വിവരം അദ്ദേഹവുമായി അടുത്തയാളാണു പുറത്തുവിട്ടത്. ശനിയാഴ്ച ട്രംപ് ടവറില്‍വച്ച് രണ്ടു മണിക്കൂര്‍ നേരം ടില്ലേഴ്‌സന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യ ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായുള്ള ആരോപണവുമായി സി.ഐ.എ രംഗത്തെത്തിയതിനു പിറകെയാണു പുതിയ വാര്‍ത്ത. എക്‌സോണ്‍ കമ്പനിയെ റഷ്യയില്‍ വ്യാപിപ്പിക്കാന്‍ മുന്‍കൈയെടുത്ത 64കാരനായ ടില്ലേഴ്‌സന്‍, ക്രീമിയ കീഴടക്കിയതിന് റഷ്യക്കു നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ എതിര്‍ത്തിരുന്നു. റഷ്യയുടെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.