2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

എക്‌സൈസ്, സിവില്‍ പൊലിസ് ഓഫിസര്‍ നിയമനം: 26 വരെ അപേക്ഷിക്കാം

 

പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 65/17), വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 067/2017), പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 064/17), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 066/17) തസ്തികകളിലേയ്ക്ക് അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ സമുദായങ്ങളില്‍ നിന്നും പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് പണിയന്‍, അടിയാന്‍, കാട്ടുനായ്ക്കന്‍ വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

മറ്റ് രണ്ട് തസ്തികകളിലേക്ക് ഈ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയോടെ മറ്റു പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ എഴുതിയോ ടൈപ്പു ചെയ്‌തോ ബന്ധപ്പെട്ട രേഖകള്‍ സഹിതം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസ്, പാലക്കാട് ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 28 ല്‍ നിന്നും ജൂലൈ 26 വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.