2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.വി ദേവന്‍ പുരസ്‌കാരം എ.പി മുത്തുക്കോയക്ക്

കൊച്ചി: വിഖ്യാത ചിത്രകാരനും ശില്‍പിയുമായ എം.വി ദേവന്റെ അഞ്ചാം ചരമവാര്‍ഷികം കണ്ണൂര്‍ മലയാളകലാഗ്രാമത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ചിത്രകലാ ആചാര്യന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എം.വി ദേവന്‍ പുരസ്‌ക്കാരത്തിനു ചിത്രകലാരംഗത്ത് സമഗ്രസംഭാവന നല്‍കിയ ലക്ഷദ്വീപിലെ എ.പി മുത്തുക്കോയ അര്‍ഹനായി.
അരലക്ഷംരൂപയും പ്രമുഖ ശില്‍പി മനോജ്കുമാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 29നു വൈകിട്ട് മൂന്നിന് കലാഗ്രാമം ആര്‍ട്ട് ഗാലറിയില്‍ ചോഴമണ്ഡലം, കേരളകലാപീഠം, മലയാള കലാഗ്രാമം എന്നിവിടങ്ങളിലെ ചിത്രകാരന്മാരുടെ പെയിന്റിങ് പ്രദര്‍ശനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷനാകും. കെ.എന്‍ ഷാജി, എം. രാമചന്ദ്രന്‍ സംസാരിക്കും. 5.30നു നടക്കുന്ന പൊതുസമ്മേളനം കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് എം. മുകുന്ദന്‍ അധ്യക്ഷനാകുമെന്ന് പി. ജയരാജന്‍, ചാലക്കരപുരുഷു, പ്രശാന്ത് ഒളവിലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.