2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ബി രാജേഷിന്റെ വികസന രേഖാ നോട്ടിസില്‍ അനര്‍ഹമായ നേട്ടങ്ങള്‍

പട്ടാമ്പി: എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ വികസനരേഖാ നോട്ടിസില്‍ അനര്‍ഹമായ നേട്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എം.എല്‍.എ ഫണ്ട്് ഉപയോഗിച്ച് നടത്തിയ പദ്ധതികളെ സംബന്ധിച്ചാണ് നോട്ടിസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പട്ടാമ്പി മണ്ഡലത്തിന് വേണ്ടി ഒരുപ്രവര്‍ത്തനവും ചെയ്യാത്ത എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ നോട്ടിസ് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇറക്കിയ നോട്ടിസാണന്നും നേതാക്കള്‍ ആരോപിച്ചു. മണ്ഡലത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ അത്യാവശ്യമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഫണ്ട് അനുവദിക്കാതെയും പ്രവര്‍ത്തനങ്ങള്‍ നടത്താതെയുമാണ് വികസന നോട്ടിസില്‍ കള്ളപ്രചരണം നടത്തുന്നത്. മണ്ഡലത്തിലെ റോഡുകളെ സംബന്ധിച്ചും കുടിവെള്ള പദ്ധതികളെ സംബന്ധിച്ചും സമാനരീതിയില്‍ വ്യാജമായ വിവരങ്ങളാണ് നോട്ടിസില്‍ നല്‍കിയിട്ടുള്ളത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പട്ടാമ്പി ഗവ.കോളജിന് ഫണ്ട് അനുവദിച്ചതും സയന്‍സ് ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും. എം.ബി രാജേഷ് ഇത് തന്റെ പ്രവര്‍ത്തനംകൊണ്ടാണ് ഉണ്ടായതെന്ന് വികസന രേഖയില്‍ പറയുന്നത്്.  ഓങ്ങല്ലൂര്‍ ശുദ്ധജല പദ്ധതി, വിളയൂര്‍ പാലൊളികുളമ്പ് പാലം, മണ്ഡലത്തിലെ റോഡുകള്‍ തുടങ്ങിയ പദ്ധതികളും വികസന രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്്. ഇതെല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച് നിര്‍മാണങ്ങള്‍ തുടങ്ങിവച്ചതാണ്. ജില്ലയില്‍ ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല.
വികസനരേഖാ നോട്ടിസില്‍ കള്ളത്തരങ്ങള്‍ എഴുതികൂട്ടിയ എല്‍.ഡി.എഫ് പ്രചാരണതന്ത്രം ജനം മനസിലാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി, നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ജിതേഷ് മൊഴികുന്നം, കൗണ്‍സിലര്‍ ബഷീര്‍, ഉമ്മര്‍ കിഴായൂര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News