2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

എം പാനല്‍ പെയിന്റര്‍മാരെ 30നകം പിരിച്ചുവിടണം: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ പെയിന്റര്‍മാരെ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി. ചിദംബരേഷ്, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 800 എം പാനല്‍ പെയിന്റര്‍മാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്.
പെയിന്റര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. താല്‍കാലിക പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവിലുള്ളത്.
റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്‍കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള മുന്‍ ഉത്തരവ് പെയിന്റര്‍മാര്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി ഉത്തരവുപ്രകാരം പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് എം പാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്. 2017ലെ പി.എസ്.സി ലിസ്റ്റിലുണ്ടായിരുന്നവര്‍ക്ക് നിയമനം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കാലഹരണപ്പെട്ട ലിസ്റ്റില്‍നിന്ന് നിയമിക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.