2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എം.ടെക് വിദ്യാര്‍ഥിയടക്കം രണ്ടു ഭീകരരെ വധിച്ചു

 

ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച പാര്‍ഗുച്ചി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഗന്ധര്‍ബാല്‍ സ്വദേശിയും എം.ടെക് വിദ്യാര്‍ഥിയുമായ റാഹില്‍ റാഷിദ് ഷെയ്ഖും ഷോപ്പിയാന്‍ സ്വദേശി ബിലാല്‍ അഹമ്മദുമാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സുരക്ഷാ സൈന്യം അറിയിച്ചു.
എം.ടെക് വിദ്യാര്‍ഥിയായ റാഹില്‍ റാഷിദ് ഷെയ്ഖ് മൂന്നു ദിവസം മുന്‍പാണ് ഭീകര സംഘടനക്കൊപ്പം ചേര്‍ന്നതെന്നാണ് വിവരം. പാര്‍ഗുച്ചിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയും ഭീകരരെ വധിക്കുകയും ചെയ്തു. ജമ്മു കശ്മിര്‍ പൊലിസിന്റെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
അതിനിടെ, 2017ല്‍ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാംപ് ആക്രമിച്ച കേസില്‍ ഒരു പ്രതിയെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
രത്‌നിപോറ സ്വദേശിയും ജെയ്‌ഷെ ഭീകരനുമായ സയീദ് ഹിലാല്‍ അന്ദ്രാബിയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇതോടെ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.
2017 ഡിസംബര്‍ 30നാണ് പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടത്തിയ മൂന്നു ഭീകരരെ സി.ആര്‍.പി.എഫ് വധിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News