2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ജി സര്‍വകലാശാല

എം.എസ്.സി ഹാള്‍ടിക്കറ്റ്
ഫെബ്രുവരി 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (സി.സി.എസ്.എസ് – നവംബര്‍ 2016) ഡിഗ്രി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി ബയോടെക്‌നോളജി ഡിഗ്രികളുടെ (സി.സി.എസ്.എസ് റഗുലര്‍ – നവംബര്‍ 2016) പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 14, 15, 17, 21 തിയതികളില്‍ തലശ്ശേരി കാംപസിലുള്ള പഠന വകുപ്പില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം.

പ്രായോഗിക പരീക്ഷ
ഒന്നാം (പ്രിലിമിനറി) എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി മൈക്രോബയോളജി ഡിഗ്രികളുടെ (ഡിസംബര്‍ 2016) പ്രായോഗിക പരീക്ഷകള്‍ വൈവ വോസി ഫെബ്രുവരി15, 17 തിയതികളില്‍ പാലയാട് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം.
എം.എല്‍.ടി
പ്രായോഗിക പരീക്ഷ
പാര്‍ട്ട് രണ്ട് സെക്കന്റ് സെമസ്റ്റര്‍ എം.എസ്.സിഎം.എല്‍.ടി ഡിഗ്രിയുടെ (സെപ്തംബര്‍ 2015) പ്രായോഗിക പരീക്ഷകള്‍ വെവ വോസി ഫെബ്രുവരി 16, 17 തിയതികളില്‍ പാലയാട് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം.

പരീക്ഷാഫലം
2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ ആനിമേഷന്‍ & ഗ്രാഫിക് ഡിസൈന്‍ (ഓഫ് കാംപസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 25 വരെ സ്വീകരിക്കും.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബ്രാഞ്ച്. അഞ്ച്-എ അപ്ലൈഡ് കെമിസ്ട്രി (ഓയില്‍. ഫാറ്റ്‌സ് & ആരോമാറ്റിക്‌സ്) ബ്രാഞ്ച് നാല്-എ അനലിറ്റിക്കല്‍ കെമിസ്ട്രി (നോ -സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 25 വരെ സ്വീകരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.