2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷന്‍

തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളില്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ഓഗസ്റ്റ് 12ന്) കോളജ് ഓഫിസില്‍വച്ച് നടത്തും. വാര്‍ഷിക ട്യൂഷന്‍ ഫീസ് 35,000- രൂപ. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 10 മണിക്കു മുമ്പായി കോളജ് ഓഫിസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രവേശനം എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഫോണ്‍- 04862 256222.

പ്രാക്ടിക്കല്‍
പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക് ലോജ്വസ്റ്റിക് മാനോജ്‌മെന്റ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 17ന് മാറമ്പള്ളി എം.ഇ.എസ് കോളജിലു , 18ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലും വച്ച് നടത്തും.

പരീക്ഷാ ഫലം

2015 ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പി.ജി.സി.എസ്.എസ് ഡിഗ്രി (സപ്ലിമെന്ററിബറ്റര്‍മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓഗസ്റ്റ് 22 വരെ അപേക്ഷിയ്ക്കാം.
2015 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സ്.സി ബോട്ടണി ( സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററിബറ്റര്‍മെന്റ്) നോണ്‍ സി.എസ്സ്.എസ്സ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓഗസ്റ്റ് 26 വരെ അപേക്ഷിയ്ക്കാം.

അപേക്ഷ ക്ഷണിച്ചു

ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി: ഓഗസ്റ്റ് 18. പ്രായം: 2016 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. പ്രതിമാസ വേതനം: 30,000 രൂപ. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രിയും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും അഞ്ച് വര്‍ഷം ജോലി പരിചയവും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.universtiyofcalicut.info).

വാക്-ഇന്‍-ഇന്റര്‍വ്യൂ

എന്‍ജിനിയറിങ് കോളജിലേക്ക് (സി.യു.ഐ.ഇ.ടി) ദിവസവേതനാടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രകടര്‍ (മൂന്ന്), ട്രേഡ്‌സ്മാന്‍ (സ്മിത്തി-ഒന്ന്, ഷീറ്റ്‌മെറ്റല്‍-ഒന്ന്), സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഒരു ലാബ് അസിസ്റ്റന്റിനേയും (ഫിസിക്‌സ്) നിയമിക്കുന്നതിന് ഓഗസ്റ്റ് 16-ന് രാവിലെ 10.30-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍: ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് നടക്കും. വിവരങ്ങള്‍ ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍.

ബി.എഡ് പ്രവേശനം

ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രങ്ങളിലും അഫിലിയേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ കോളജുകളിലും ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയതി ഓഗസ്റ്റ് 20 വരെ നീട്ടി.

അപേക്ഷ ക്ഷണിച്ചു

റഷ്യന്‍ പഠനവകുപ്പില്‍ നടത്തുന്ന റഷ്യന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, 100 രൂപയുടെ ഇ-ചലാന്‍, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 22-നകം ലഭിക്കണം. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407017, 2407016.

സീറ്റ് ഒഴിവ്

സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്വാശ്രയ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ എന്‍ട്രന്‍സ്, നോണ്‍ എന്‍ട്രന്‍സ് വിഭാഗങ്ങളില്‍ എസ്.സിഎസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത (നോണ്‍ എന്‍ട്രന്‍സ്): 50% മാര്‍ക്കില്‍ കുറയാതെയുള്ള സര്‍വകലാശാലാ ബി.എസ്.സി ഫുഡ് ടെക്‌നോളജി ബിരുദം. യോഗ്യത (എന്‍ട്രന്‍സ്): സയന്‍സ് ബിരുദം. പ്ലസ്ടുവിന് ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ പാസ്സാകുകയും വേണം. മുമ്പ് എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 16-ന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജാരകണം. ഫോണ്‍: 0494 2407345, 9846859334.

സൗജന്യ പരിശീലനം

ലൈഫ്‌ലോങ് ലേണിങ് വകുപ്പില്‍ ഓഗസ്റ്റ് 17-ന് സ്ത്രീകള്‍ക്കായി ആരംഭിക്കുന്ന ബേക്കറി സാധന നിര്‍മാണ സൗജന്യ പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 0494 2407360, 2407335.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പുനഃപരീക്ഷാ
അപേക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ടെക് (2009 സ്‌കീം) പാസ്സാവുകയും എന്നാല്‍ വൈവാ വോസി പരാജയപ്പെടുകയും ചെയ്തവര്‍ക്ക് വൈവ പുനഃപരീക്ഷക്ക് ഓഗസ്റ്റ് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഓഗസ്റ്റ് പത്തിന് ഫലം പ്രസിദ്ധീകരിച്ച എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയവരില്‍ നിന്നും ഓഗസ്റ്റ് 26-ന് ആരംഭിക്കുന്ന സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കുള്ള അപേക്ഷ 15 വരെ ഓണ്‍ലൈനില്‍ സ്വീകരിക്കും. ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിസിക്‌സ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.