2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍- 11-02-2017

സര്‍വകലാശാലാ
എന്‍ജിനീയറിങ് കോളജില്‍ ലക്ചറര്‍:
വാക്-ഇന്‍-ഇന്റര്‍വ്യൂ 13-ന്
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജില്‍ (സി.യു.ഐ.ഇ.ടി) ദിവസവേതനാടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ലക്ചറര്‍ (മൂന്ന്), ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ലക്ചറര്‍ (നാല്) നിയമനത്തിന് ഫെബ്രുവരി 13-ന് രാവിലെ 10.30-ന് കോളജില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിവരങ്ങള്‍ ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍.

എം.എ സംസ്‌കൃതം
മാര്‍ക്ക് ലിസ്റ്റ് വിതരണം
കാലിക്കറ്റ് സര്‍വകലാശാല 2016 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തിയ എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (ജനറല്‍)സംസ്‌കൃതം സാഹിത്യം (സ്പഷ്യല്‍) (നോണ്‍ സെമസ്റ്റര്‍) ഫൈനല്‍, പ്രീവിയസ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും.

ബി.എസ്.സിബി.സി.എ പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ബി.സി.എ (സി.സി.എസ്.എസ്) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 25. 2012 മുതല്‍ പ്രവേശനം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും അതിന് മുന്‍പ്് പ്രവേശനം നേടിയവര്‍ സാധാരണ ഫോമിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം ചലാന്‍ സഹിതം മാര്‍ച്ച് ഒന്നിനകം പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ ലഭിക്കണം.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ പോസ്റ്റ് അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എ ബി.കോം ബി.ബി.എബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.