2020 July 09 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍

പി.ജി ഏകജാലക
പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
 
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും, പട്ടികജാതിപട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ (എസ്.ഇ.ബി.സി)മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്.സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്ട്‌മെന്റ് നടത്തും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. ‘അക്കൗണ്ട് ക്രിയേഷന്‍’ എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ് വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ്.സിഎസ്.ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ അപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ.ഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത. അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോകാതെ തന്നെ ഏതു ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് ഒടുക്കാം.

മാനേജ്‌മെന്റ്, കമ്യൂനിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്നകോളജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ ഓഗസ്റ്റ് 11നകം നേരിട്ട് അപേക്ഷിക്കണം.

പരീക്ഷാ ഫലം

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍, സ്‌പെഷല്‍ ന്യായവേദാന്തവ്യാകരണസാഹിത്യ (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

2016 മാര്‍ച്ച് മാസം നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ് – പ്രൈവറ്റ് മോഡല്‍ ഒന്ന്) റഗുലര്‍ ആന്റ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഓപറേഷന്‍സ് റിസര്‍ച്ച് ആന്റ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്റ് ഡയബെറ്റിക്‌സ് (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

2016 ജൂണ്‍ മാസം നടത്തിയ മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (പഴയ സ്‌കീം – 2008ന് മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 20വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പി.ജി.സി.എസ്.എസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 22വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ് – റഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.

പ്രിന്‍സിപ്പല്‍മാരുടെ യോഗം

സര്‍വകലാശാലയിലെ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ആഗസ്റ്റ് 11ന് രാവിലെ 10.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ നടത്തും.

എ.എം.എം.ആര്‍.സി: കരാര്‍ നിയമനം

സര്‍വകലശാല അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സെന്ററില്‍ (എ.എം.എം.ആര്‍.സി) കരാറടിസ്ഥാനത്തില്‍ പ്രോജക്ട് കാലാവധി തീരുന്നത് വരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 1. സയന്റിഫിക് അസോസിയേറ്റ് (ഒരു ഒഴിവ് – ജനറല്‍) പ്രതിമാസം 20000 രൂപ. യോഗ്യത: പി.എച്ച്.ഡി (കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, മെറ്റീരിയല്‍സ് കെമിസ്ട്രി, മെറ്റീരിയല്‍സ് എഞ്ചിനീയറിങ്) പോസ്റ്റ് ഡോക്ടറല്‍ പ്രവൃത്തി പരിചയം അഭിലഷണീയം. 2. പി.എച്ച്.ഡി റിസര്‍ച്ച് ഫെലോ (അഞ്ച് ഒഴിവുകള്‍. ജനറല്‍-3, ഈഴവ-1, എസ്.സി-1) പ്രതിമാസം 10000 രൂപ ഫെലോഷിപ്പ്. യോഗ്യതകള്‍ – എം.എസ്.സി കെമിസ്ട്രിഫിസിക്‌സ്, എം.ടെക്എം.ഇ (കെമിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെറ്റീരിയല്‍സ് എഞ്ചിനീയറിങ് ഇവയിലേതെങ്കിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.

യു.ജി.സി, സി.എസ്.ഐ.ആര്‍, നെറ്റ്, ഗയ്റ്റ് യോഗ്യതകള്‍ അഭിലഷണീയം. 3. ലബോറട്ടറി അസിസ്റ്റന്റ് (ഒരു ഒഴിവ് – ജനറല്‍) പ്രതിമാസം വേതനം 10000 രൂപ. അടിസ്ഥാന യോഗ്യത – ബി.എസ്.സി കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടര്‍ പരിജ്ഞാനം ആവശ്യം. താല്‍പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും, വിശദമായ ബയോഡാറ്റയും സഹിതം – ഓണററി ഡയറക്ടര്‍, അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മറ്റീരിയല്‍സ് റിസര്‍ച്ച് സെന്റര്‍ (എ.എം.എം.ആര്‍.സി), എം.ജി സര്‍വ്വകലാശാല, പി.ഡി.ഹില്‍സ് പി.ഓ, കോട്ടയം പിന്‍ 686560 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 19ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷിക്കണം. ഈ തസ്തികകളിലേക്ക് 2015 ആഗസ്റ്റ് 18നും, സെപ്തംബര്‍ 23നും പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനം റദ്ദാക്കിയതായി അറിയിക്കുന്നു. പ്രസ്തുത വിജ്ഞാപനപ്രകാരം അപേക്ഷിച്ചിരുന്നവരില്‍ താല്‍പര്യമുള്ളവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷാ ഫീസ് ഇല്ല. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 09567544740, 9446321260.

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍

എല്‍.എല്‍.ബി വൈവ

ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ യൂനിറ്ററി എല്‍.എല്‍.ബി (ത്രിവത്സരം) പരീക്ഷകളുടെ വൈവ ഓഗസ്റ്റ് 11, 12 തീയതികളില്‍ ഗവ. ലോ കോളജിലും ഓഗസ്റ്റ് 16-ന് പാറശ്ശാല സി.എസ്.ഐലും ഓഗസ്റ്റ് 19 മുതല്‍ 23വരെ കേരള ലോ അക്കാദമിയിലും നടത്തും.

എല്‍.എല്‍.എം ഫലം

കാര്യവട്ടം നിയമപഠനവകുപ്പ് നടത്തിയ എല്‍.എല്‍.എം (സി.എസ്.എസ് – 2014-16) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ടെക് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എം.ടെക് (2008 സ്‌കീം – ഫുള്‍ടൈം & പാര്‍ട്ട് ടൈം) മൂന്നാം സെമസ്റ്റര്‍ എം.ടെക് (2008 സ്‌കീം – പാര്‍ട്ട് ടൈം), എം.പ്ലാനിങ് (2008 സ്‌കീം) സപ്ലിമെന്ററി (2011, 2012 അഡ്മിഷന്‍ വരെയുള്ളത്), അഡീഷണല്‍ (2011 അഡ്മിഷന്‍), മേഴ്‌സി ചാന്‍സ് (2010 അഡ്മിഷന്‍)  പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ എന്ന എന്ന ലിങ്കില്‍ ലഭിക്കും.

ഒന്നാം സെമസ്റ്റര്‍ എം.ടെക് (2003 സ്‌കീം ഫുള്‍ടൈം പാര്‍ട്ട് ടൈം), മൂന്നാം സെമസ്റ്റര്‍ എം.ടെക് (2003 സ്‌കീം – പാര്‍ട്ട് ടൈം) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് 31 (50 രൂപ പിഴയോടെ സെപ്റ്റംബര്‍ അഞ്ച്, 250 രൂപ പിഴയോടെ സെപ്റ്റംബര്‍ എട്ട്) വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍  (www.keralauniverstiy.a-c.in)  നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭിക്കും.

പി.ജി ടൈംടേബിള്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 22ന് തുടങ്ങുന്ന എം.എ, എം.എസ്‌സി, എം.കോം (പ്രീവിയസ് – സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടെബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ബി.ബി.എസ് ഫലം

മേയില്‍ നടത്തിയ മൂന്നാം എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

കാര്യവട്ടം തമിഴ് പഠനവകുപ്പില്‍ എം.എ തമിഴ് (2016-18) അഡ്മിഷന് എസ്.സി, എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ വകുപ്പ് മേധാവിയുമായി ആഗസ്റ്റ് 11-നകം ബന്ധപ്പെടുക. ഫോണ്‍. 0471-2308919.

കാര്യവട്ടം ഹിന്ദി പഠനവകുപ്പില്‍ എം.എ ഹിന്ദി (2016-18) വിഷയത്തില്‍ എസ്.സി (മൂന്ന് സീറ്റ്), എസ്.ടി (ഒരു സീറ്റ്) സീറ്റൊഴിവുണ്ട്  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 17 രാവിലെ 10.30-ന് വകുപ്പില്‍ ഹാജരാകുക.

കാര്യവട്ടം ഡെമോഗ്രഫി പഠനവകുപ്പില്‍ എം.എസ്‌സി ഡെമോഗ്രഫി, ആക്ച്യൂറിയല്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ രണ്ട് സീറ്റുവീതം ഒഴിവുണ്ട്.   താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 16-നകം വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം.

കാര്യവട്ടം ലിംഗ്വിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എ  ലിംഗ്വിസ്റ്റിക്‌സ് കോഴ്‌സിന് (2016-18 അഡ്മിഷന്‍) പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍ ഓരോ സീറ്റുവീതം ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 16 രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.
എം.ബി.എ പരീക്ഷ

സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം റഗുലര്‍ (ഈവനിങ്) ട്രാവല്‍ ആന്‍ഡ് ടൂറിസം – 2014 സ്‌കീം) റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് 12 (50 രൂപ പിഴയോടെ ഓഗസ്റ്റ് 17,  250 രൂപ പിഴയോടെ ഓഗസ്റ്റ് 19 വരെ) അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍  (www.keralauniverstiy.ac.in)  ലഭിക്കും.

ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി ഫലം

മാര്‍ച്ചില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (പഞ്ചവത്സരം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.