2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍

അലോട്‌മെന്റ് ഓപ്ഷന്‍ പുനഃക്രമീകരിക്കാം

ഓഗസ്റ്റ് 11ന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള രണ്ടാംഘട്ട അലോട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ നാളെ വൈകിട്ട് അഞ്ചുമണിവരെ സൗകര്യമുണ്ട്. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം. പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കുട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. താല്‍ക്കാലിക പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യണം.

ബി.എഡ് സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാല നേരിട്ട് നടത്തുന്ന ദ്വിവല്‍സര ബി.എഡ് കോഴ്‌സ് 2016-18 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഓഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് നടത്തുന്ന സ്‌പോട്ട് അഡ്മിഷന് താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് സെന്ററുകളില്‍ ഹാജരാകണം. ഫോണ്‍: ഇലന്തൂര്‍ (9495769697), ഈരാറ്റുപേട്ട (9447713592), കുമളി (9447567644), മൂവാറ്റുപുഴ (9446360667), നെടുങ്കണ്ടം (9947150100), പായിപ്പാട് (9446096912), തോട്ടയ്ക്കാട് (9495376570), വൈക്കം (9747493802).

ബി.എഡ് അഡ്മിഷന്‍

2016-18 വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള അവസാന തിയതി ഓഗസ്റ്റ് 12 ആയി നിശ്ചയിച്ചു ഉത്തരവായി. അഫിലിയേറ്റഡ് ബി.എഡ് കോളജുകളില്‍  സ്‌പോട്ട് അഡ്മിഷനും അനുവദിച്ചിരിക്കുന്നു.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ എം.ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ പട്ടികജാതി വിഭാഗത്തിലും പട്ടികവര്‍ഗ വിഭാഗത്തിലും ഓരോ സീറ്റുകളില്‍ ഒഴിവുണ്ട്. സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള യോഗ്യതയുള്ള മേല്‍സൂചിപ്പിച്ച വിഭാഗങ്ങളില്‍പ്പെടുന്ന അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഫിസില്‍ ഹാജരാകണം.

അപേക്ഷാ തീയതി

രണ്ടാംവര്‍ഷ എം.ഫാം ഡിഗ്രി കോഴ്‌സിന്റെ തീസിസ് ഇവാലുവേഷനും വൈവാ വോസിക്കും പിഴകൂടാതെ ഓഗസ്റ്റ് 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.

എന്‍.ആര്‍.ഐ ക്വാട്ടാ അഡ്മിഷന്‍: മാര്‍ക്കിളവ്

തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങില്‍ 2016-17 മുതല്‍ എന്‍.ആര്‍.ഐ ക്വോട്ടയിലുള്ള അഡമിഷന് കുറഞ്ഞയോഗ്യത മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തമായി 45 ശതമാനം മാര്‍ക്കോടെയുള്ള ഹയര്‍ സെക്കന്‍ഡറിതത്തുല്യ പരീക്ഷയായി നിശ്ചയിച്ച് ഉത്തരവായി.
അഡ്മിഷന്‍ കൗണ്‍സിലിങ്

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ഏജ്യുക്കേഷന്‍ നടത്തുന്ന 2016-17 വര്‍ഷത്തെ ബി.ഫാം ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് നടക്കും.

സീറ്റൊഴിവ്

ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി, ബി.എം.ആര്‍.റ്റി, ബി.പി.റ്റി കോഴ്‌സുകളിലേക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. ബി.പി.റ്റി കോഴ്‌സിലേക്ക് ഈഴവ, തിയ്യ വിഭാഗത്തില്‍ റാങ്ക് നമ്പര്‍ 501 മുതല്‍ 570 വരെയും, ഒ.ബി.എച്ച് വിഭാഗത്തില്‍ 501 മുതല്‍ 800 വരെയും, ഒ.ബി.എക്‌സ് വിഭാഗത്തില്‍ 501 മുതല്‍ 590 വരെയും എസ്.സി വിഭാഗത്തില്‍ 501 മുതല്‍ 800 വരെയും, എസ്.ടി വിഭാഗത്തില്‍ 501 മുതല്‍ 1050 വരെയും കുടുംബി വിഭാഗത്തില്‍ 501 മുതല്‍ 1000 വരെയും, ധീവര വിഭാഗത്തില്‍ 501 മുതല്‍ 600 വരെയും എക്‌സ് സര്‍വ്വീസ് വിഭാഗത്തില്‍ 501 മുതല്‍ 1250 വരെയും, ലാറ്റില്‍ കാത്തിലിക് വിഭാഗത്തില്‍ 501 മുതല്‍ 900 വരയും, കുശവ വിഭാഗത്തില്‍ 501 മുതല്‍ 1250 വരെയും ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി എസ്.സി, എസ്.ടി, എല്‍.സി. എന്നീ സംവരണ സീറ്റുകളിലേക്ക് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ബി.എം.ആര്‍.ടി കോഴ്‌സിലേക്ക് ഒ.ബി.എച്ച്., എസ്.സി. വിഭാഗത്തില്‍ ഓരോ സീറ്റിലേക്കും അഡ്മിഷന്‍ കൗണ്‍സിലിംഗ് ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് നടക്കും. ബി.എസ്‌സി നഴ്‌സിങ്, ബി.എസ്.സി എം.എല്‍.റ്റി മുസ്‌ലിം റാങ്ക് നമ്പര്‍ 801 മുതല്‍ 1050 വരെയും, ഈഴവതിയ്യ വിഭാഗത്തില്‍ 801 മുതല്‍ 950 വരെയും, ഒ.ബി.എച്ച് വിഭാഗത്തില്‍ 801 മുതല്‍ 1300 വരെയും, എസ്.സി വിഭാഗത്തില്‍ 801 മുതല്‍ 1300 വരെയും, വിശ്വകര്‍മ്മ വിഭാഗത്തില്‍ 801 മുതല്‍ 1200 വരെയും, ധീവര വിഭാഗത്തില്‍ 801 മുതല്‍ 1250 വരെയും, ലാറ്റിന്‍ കത്തോലിക് വിഭാഗത്തില്‍ 801 മുതല്‍ 1500 വരെയും, എസ്.ടി, കുടുംബി, കുശവ, എക്‌സ് സര്‍വിസ് എന്നീ വിഭാഗങ്ങള്‍ക്ക് 2723 വരെയും, ഒ.ബി.എക്‌സ് വിഭാഗത്തിന് ബി.എസ്.സി എം.എല്‍.റ്റി കോഴ്‌സിന് 801 മുതല്‍ 850 വരെയും അഡ്മിഷന്‍ കൗണ്‍സിലിങ് ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് നടക്കും.

അര്‍ഹരായ വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി രക്ഷിതാക്കളോടൊപ്പം കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ എത്തിച്ചേരണം. വെബ് സൈറ്റ് : ംംം.ാെല.ലറൗ.ശി.  ഫോണ്‍ 0481-6061014, 6061012.

എസ്.എം.ഇ: കരാര്‍
അധ്യാപക നിയമനം

സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ്  എജ്യുക്കേഷന്‍ നെടുങ്കണ്ടത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സര്‍ജിക്കല്‍, കമ്യൂണിറ്റി ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത്, ഒ.ബി.ജി, ചൈല്‍ഡ് ഹെല്‍ത്ത് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുവേണ്ടി വാക്ക്- ഇന്‍ – ഇന്റര്‍വ്യൂ ഓഗസ്റ്റ് 10ന് രാവിലെ  10മണിക്ക് അതിരമ്പുഴയിലെ സര്‍വകലാശാലാ കാംപസില്‍ നടത്തും. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 0481- 2733230, 2733409.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.