2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

എം.ജി സര്‍വകലാശാലാ അറയിപ്പുകള്‍- 28-02-2017

അപേക്ഷാ തിയതി

ഫൈനല്‍ ബി.ഡി.എസ് ഭാഗം-2 (പുതിയ സ്‌കീം-2008 മുതലുള്ള അഡ്മിഷന്‍പഴയ സ്‌കീം – 2008 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 7 വരെയും 50 രൂപ പിഴയോടെ 8 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 10 വരെയും സ്വീകരിക്കും. വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിന് 150 രൂപ സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ് ഭാഗം-2 ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 17 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 7 വരെയും 50 രൂപ പിഴയോടെ 8 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 10 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിന് 150 രൂപ സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
ഒന്ന്, മൂന്ന്, ഏഴ് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2013 അഡ്മിഷന്‍ റഗുലര്‍സപ്ലിമെന്ററി ആന്‍ഡ് 2013 ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 15 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 3 വരെയും 50 രൂപ പിഴയോടെ 4 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 6 വരെയും സ്വീകരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എഡ്. (സി.ബി.സി.എസ്.എസ്-2017 തിയറി പരിക്ഷകള്‍ക്കു മുന്‍പുള്ള നോട്ടിഫിക്കേഷന്‍) ഡിഗ്രി പരിക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 2 മുതല്‍ അതാത് കോളജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2017 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. സൈബര്‍ ഫോറന്‍സിക് (സി.ബി.സി.എസ്.എസ്-റഗുലര്‍സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ) ഡിഗ്രി പരിക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 1 മുതല്‍് അതാത് കോളജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ യൂനിവേഴ്‌സിറ്റി വെബ ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

2016 സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ ഒന്ന്, രണ്ട് വര്‍ഷ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെഡിക്കല്‍ അനാട്ടമി ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച 10 വരെ സ്വീകരിക്കും.
2016 സെപ്റ്റംബറില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (എം.സി.ജെി.സി.ജെ-റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 10 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.സി.എ (2015 അഡ്മിഷന്‍ റഗുലര്‍2011 – 2014 അഡ്മിഷന്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി – 2015 അഡ്മിഷന്‍ റഗുലര്‍2013 ആന്‍ഡ് 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 10 വരെ സ്വീകരിക്കും.
2016 ഡിസംബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (2013 അഡ്മിഷന്‍ റഗുലര്‍2008-2012 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 9 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 വരെ സ്വീകരിക്കും.

പൂനര്‍മൂല്യനിര്‍ണയഫലം

2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധപ്പെടുത്തി. ഫലം സര്‍വകലാശാലാ വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. മാര്‍ക്ക് വ്യത്യാസമുള്ള വിദ്യാര്‍ഥികള്‍ റീവാല്യൂവേഷന്‍ മെമ്മോയുടെ കോപ്പി സില്‍വര്‍ ജൂബിലി പരീക്ഷാ ഭവനിലെ റീവാല്യൂവേഷന്‍ സെക്ഷനില്‍ എത്തിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.