2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

എം.ജി യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-02-2017

പ്രാക്ടിക്കല്‍
2017 ജനുവരിയില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരിക്ഷകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 28 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം

2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഹോംസയന്‍സ് (പി.ജി.സി.എസ്.എസ്-ബ്രാഞ്ച് – എ, ബി, സി, ഡി, ഇ) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 3 വരെ സ്വീകരിക്കും. ബ്രാഞ്ച് എ യില്‍ കോട്ടയം ബി.സി.എം കോളജിലെ വിദ്യാ രാജ്, രേഷ്മ എസ്. പണിക്കര്‍, അക്‌സ ജോസഫ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും, ബ്രാഞ്ച് ഡി യില്‍ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിലെ ജിഞ്ചുമോള്‍ മാത്യൂ, രേഖ ഷാജി എന്നിവര്‍ ഒന്നാം സ്ഥാനവും ജിസ്‌ന പി. ജോയ്, അഖില ഐസക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും, ബ്രാഞ്ച് ഇ യില്‍ അനൂപ ബെന്നി, ശ്വേത രാധാകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ സിമി ചാക്കോ, കോട്ടയം സി.എം.എസ് കോളജിലെ ലിയ ബി. രാജേന്ദ്രന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

2016 ഏപ്രിലില്‍ നടത്തിയ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് (ഓഫ് കാംപസ്-റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 6 വരെ സ്വീകരിക്കും.
സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ദ്വിവത്സര മാസ്റ്റര്‍ ഒഫ് എജ്യൂക്കേഷന്‍ (സി.എസ്.എസ്) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പ്ലേസ്‌മെന്റ് ട്രയിനിങ്

പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂകളിലും ഗ്രൂപ്പ് ചര്‍ച്ചകളിലും മത്സരപരീക്ഷകളിലും പരിശീലനം നല്‍കാനും തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിവ് ലഭ്യമാക്കാനുമായി പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെല്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി അഫിലിയേറ്റഡ് കോളജുകളില്‍ ഡിഗ്രി പി.ജിക്ക് അവസാന സെമസ്റ്ററിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. മഹാത്മാഗാന്ധി സര്‍വകലാശാല പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെല്ലിന്റെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 27ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ബസേലിയോസ് കോളജില്‍ വൈസ്ചാന്‍സിലര്‍ ഡോ : ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.