2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

എം.എസ്.എഫ് ഗുരുവന്ദനം നടത്തി

നരിക്കുനി:  അധ്യാപക ദിനത്തോടനുബന്ധിച്ച് മടവൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലുള്ള മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു.  
മുന്‍ പ്രധാനാധ്യാപകനായിരുന്ന മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി.അബ്ദുല്‍ ഹമീദ് മാസ്റ്ററെ ഷാള്‍ അണിയിച്ചു ആദരിച്ചു.
നവാസ് ഇല്ലത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.പി നാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി റിയാസ് ഖാന്‍, റാഫി ചെറച്ചോറ, എ.പി യൂസുഫലി, മുനീര്‍ പുതുക്കുടി, അനീസ് മടവൂര്‍, ജംഷീര്‍ പള്ളിത്താഴം, ഫാസില്‍ മുട്ടാഞ്ചേരി, ജുനൈസ് പറപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News