2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.എല്‍.എ ആരോഗ്യ മന്ത്രിക്ക് കത്ത് നല്‍കി

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് കത്ത് നല്‍കി.
പ്രതിരോധ വാക്‌സിനേഷനും രക്ത പരിശോധനയും അടക്കം രോഗം പിടിപ്പെട്ടവര്‍ക്ക് ചികിത്സാചില്‍ വന്‍തുകയാണ് ചെലാവാകുന്നതെന്നും, പ്രതിരോധ വാക്‌സിനേഷന്‍ സൗജന്യമായി നല്‍കുന്നതിനും പഞ്ചായത്തുകളിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കണമെന്നും രോഗം കണ്ടെത്തിയ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പികണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ മന്ത്രിയ്ക്ക് കത്ത് നല്‍കിയത്.
പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകളും നിരീഷണങ്ങളും നടത്തണമെന്ന് ഡി.എം.ഒയ്ക്കും എം.എല്‍.എ നിര്‍ദേശം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.