2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എം.എല്‍.എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

ശ്രീകൃഷ്ണപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പൊലിസ്് കേസെടുത്ത് അന്വേഷിക്കുക,കുറ്റാരോപിതനായ എം.എല്‍.എ,രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിമ്പുഴ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി കുലിക്കിലിയാട്ടെ എം.എല്‍.യുടെ വസതിയിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കുഴല്‍ക്കിണര്‍ സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം എം.എല്‍.എ. യുടെ വസതിക്ക് മുമ്പില്‍ പൊലിസ് തടഞ്ഞു.തുടര്‍ന്ന് എം.എല്‍.എ യുടെ വസതിക്ക് മുന്നില്‍ ധര്‍ണ്ണയും പ്രതിഷേധയോഗവും നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡണ്ട് പി.പി.സാദിഖ് അധ്യക്ഷനായി.
ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഉനൈസ് മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.ഒറ്റപ്പാലം നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഇ.കെ.സമദ് മാസ്റ്റര്‍, ഒറ്റപ്പാലം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ മരക്കാര്‍, എം.പി.ശിഹാബ് മാസ്റ്റര്‍, നിയോജകമണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ടുമാരായ താഹിര്‍ തങ്ങള്‍,കെ.കെ.ഷൗക്കത്ത്,സെക്രട്ടറി സമദ് കോട്ടപ്പുറം,റസാഖ് പറമ്പോട്, പഞ്ചായത്ത് യൂത്ത്‌ലീഗ് നേതാക്കളായ അനസ് പൊമ്പറ,ഷംസുദ്ദീന്‍ കൈപ്പഞ്ചേരി, സൈദലവി തോട്ടര,കെ.യൂസുഫ്,സലീം ദാരിമി, അന്‍വര്‍ കരിവാട്, ഹബീബ് തങ്ങള്‍ സംസാരിച്ചു.
ഷൊര്‍ണൂര്‍ : ലൈംഗീക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം. എല്‍. എ. പി. കെ.ശശി യുടെ സംഭവത്തില്‍ ഡി. വൈ. എഫ്. ഐ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
എം. എല്‍. എ. പി. കെ. ശശിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത പൊലിസ് നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ഷൊര്‍ണൂര്‍ ഡി. വൈ. എസ്. പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ മുന്നില്‍ വരുന്നത് വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവാള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആന്റണീസ് പള്ളിക്ക് മുന്‍വശം വെച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഷൊര്‍ണൂര്‍ ഡി. വൈ. എസ്. പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് നിലയുറപ്പിച്ചിരുന്നു. കെ. പി. സി. സി. സെക്രട്ടറി ശ്രീ ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പാര്‍ലമെന്റ് പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.