2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

എം.എല്‍.എക്കെതിരേ കള്ളക്കേസ്: നാളെ യു.ഡി.എഫ് പ്രതിഷേധ സംഗമം

വടകര: യു.ഡി.എഫ് നേതാവും കുറ്റ്യാടി എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ലക്കെതിരേ വ്യാജവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലിസ് നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വടകര മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ വൈകിട്ടു നാലിന് വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ പുത്തൂര്‍ അസീസ് അധ്യക്ഷനായി. കോട്ടയില്‍ രാധാകൃഷ്ണന്‍, എം.കെ ഭാസ്‌കരന്‍, സി.കെ മൊയ്തു, ഒ.കെ കുഞ്ഞബ്ദുല്ല, കൂടാളി അശോകന്‍, കളത്തില്‍ പീതാംബരന്‍, എന്‍.പി അബ്ദുല്ല ഹാജി, ക്രസന്റ് അബ്ദുല്ല, ശശിധരന്‍ കരിമ്പനപ്പാലം, കെ.പി കരുണന്‍, നെല്ലോളി കാസിം, ടി.വി സുധീര്‍കുമാര്‍, ബാബു ഒഞ്ചിയം, ടി.സി.എച്ച് ലത്തീഫ്, സതീശന്‍ കുരിയാടി, സി.കെ വിശ്വന്‍, എം. ഫൈസല്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.