2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

എം.എച്ച് 370യുടെതെന്ന് കരുതുന്ന ഭാഗങ്ങള്‍ കരക്കടിഞ്ഞു

കോലാലംപൂര്‍: രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിന്റേത് എന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ കണ്ടെത്തി. ആഫ്രിക്കയിലെ റോഡ്രിഗസ് ദ്വീപിലാണ് രണ്ടു ഭാഗങ്ങള്‍ കരക്കടിഞ്ഞത്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റയും, റോള്‍സ് റോയ്‌സ് ചിഹ്നമുള്ള എന്‍ജിന്‍ സംബന്ധമായ ഒരു ഭാഗവുമണ് കരക്കടിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് മുമ്പ് കിട്ടിയ ഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയ ശേഷം ഇത് എം.എച്ച് 370യുടെ ഭാഗങ്ങളാണ് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കിട്ടിയ ആവശിഷ്ടങ്ങള്‍ അഞ്ചെണ്ണമായി.

2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി, കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ചൈനയിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതാകുകയായിരുന്നു. ഓസ്‌ട്രേലിയയുടെ പടഞ്ഞാറന്‍ തീരത്ത് നിന്നു 1800 കിലോമീറ്റര്‍ വിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തന്റ വടക്ക് ഭാഗത്തോയി വിമാനം തകര്‍ന്നു വീണിരിക്കാം എന്നായിരുന്നു നിഗമനം. തുടര്‍ന്നു നടത്തിയ വ്യാപകമായ തിരച്ചിലിന് യാതൊരു ഫലവും ഉണ്ടായില്ല.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇതുവരെ കണ്ടെത്താഞ്ഞതിനാല്‍ യഥാര്‍ത്ത കാരണങ്ങള്‍ വ്യക്തമല്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്താത്ത ഭാഗങ്ങള്‍, ഒഴുക്കില്‍പ്പെട്ട് ആഫ്രിക്കന്‍ തീരങ്ങളില്‍ വന്നടിയാനാണ് സാധ്യത എന്ന് അധികൃതര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഇതുവരെ കിട്ടിയ ഭാഗങ്ങളില്‍ നിന്ന് വിമാനത്തിന് എന്ത് സംഭവിച്ചു എന്ന ഒരു തെളിവും ഇല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.