2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എംജി സര്‍വകലാശാല

ബിരുദ ഫലം 11ന്
2016 മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ അവസാന സെമസ്റ്റര്‍ ബി.എ.ബി.എസ്.സിബി.കോം (സി.ബി.സി.എസ്.എസ്) ബിരുദ പരീക്ഷകളുടെ ഫലം ജൂലൈ 11ന് പ്രസിദ്ധീകരിക്കും.

പരീക്ഷാ
കേന്ദ്രങ്ങളില്‍ മാറ്റം
ഇന്ന് നടക്കുന്ന ഒന്നും രണ്ടും മൂന്നും നാലും വര്‍ഷ ബി.എസ്.സി എം.എല്‍.റ്റി മേഴ്‌സി ചാന്‍സ് പരീക്ഷയുടെ കേന്ദ്രങ്ങള്‍ എസ്.എം.ഇ തലപ്പാടിയ്ക്ക് പകരം എസ്.എം.ഇ ഗാന്ധിനഗറും, എസ്.എം.ഇ റീജിയണല്‍ സെന്റര്‍ അങ്കമാലിയും മാത്രമായിരിക്കും

ഡിഗ്രി: മൂന്നാം
അലോട്ട്‌മെന്റ്
പ്രവേശനം ഇന്ന്
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓലൈനായി സര്‍വ്വകലാശാല അക്കൗണ്ടില്‍ വരേണ്ട ഫീസ് അടച്ച് അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഇന്ന് വൈകിട്ട് നാലിനകം അലോട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരായി പ്രവേശനം നേടണം.
ഇന്ന് 4നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കുതാണ്. തുടര്‍ുള്ള അലോട്‌മെന്റിലേക്ക് ഇവരെ പരിഗണിക്കുതല്ല.

വൈവാ വോസി
2016 ഏപ്രില്‍മെയ് മാസത്തില്‍ നടന്ന എം.കോം ഓഫ് കാംപസ് (റഗുലര്‍സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ നാലിനു പ്രസിദ്ധീകരിച്ച പ്രോജക്ട് ഇവാലുവേഷന്‍വൈവാ വോസി പരീക്ഷാ ഷെഡ്യൂളില്‍ ഉള്‍പ്പെടാതിരുന്ന വിദ്യാര്‍ഥികളുടെ സപ്ലിമെന്ററി ഷെഡ്യൂള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഷെഡ്യൂള്‍ പ്രകാരം അതത് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.
പരീക്ഷാ തിയതി
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ബി.എ (ക്രിമിനോളജി) എല്‍.എല്‍.ബി (ഓണേഴ്‌സ്) 2015ന് മുന്‍പുള്ള അഡ്മിഷന്‍ (റഗുലര്‍സപ്ലിമെന്ററി) പരീക്ഷയും, ഏഴാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി)മൂാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി (റഗുലര്‍സപ്ലിമെന്ററി) – കോമ പരീക്ഷയും ആഗസ്റ്റ് 10ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ 19 വരെ.

മേഴ്‌സി ചാന്‍സ് പരീക്ഷ
ഒന്ന്, രണ്ട്്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പഴയ സ്‌കീം – 2009ന് മുന്‍പുള്ള അഡ്മിഷന്‍) ഡിഗ്രി മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 29ന് ആരംഭിക്കും.

പരീക്ഷാ ഫലം
2015 ആഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഐ.ടി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
2016 മാര്‍ച്ച് മാസം നടത്തിയ മൂാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി ഡിഗ്രി പരീക്ഷയുട ഫലം പ്രസിദ്ധപ്പെടുത്തി.
2016 മാര്‍ച്ച് മാസം നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എ ക്രിമിനോളജി എല്‍.എല്‍.ബി (ഓണേഴ്‌സ്) റഗുലര്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
അപേക്ഷാ തിയതി
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തു എം.ഫാം ഒഴികെയുള്ള എല്ലാ പി.ജി പ്രോഗ്രാമുകള്‍ക്കും, ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) പ്രോഗ്രാമിനും 20 വരെയും, എം.ഫാം പ്രോഗ്രാമിന് 8 വരെയും ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.