2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഊര്‍ജ കേരള അവാര്‍ഡ് ബാസിത് ഹസന്

പാലക്കാട്: കെ.എസ്.ഇ.ബി. ഓഫിസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ കേരള അവാര്‍ഡിന് ‘സുപ്രഭാതം’ ഇടുക്കി ബ്യൂറോ ചീഫ് ബാസിത് ഹസന്‍ അര്‍ഹനായി. വൈദ്യുതിമേഖലയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളും ലേഖനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മേയ് 13ന് പാലക്കാട് നടക്കുന്ന കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വച്ച് വൈദ്യുതിമന്ത്രി എം.എം. മണി വിതരണം ചെയ്യും. 

തൊടുപുഴ അന്തീനാട്ട് ഹസന്‍ റാവുത്തര്‍- നസീം ദമ്പതികളുടെ മകനാണ് ബാസിത് ഹസന്‍. ഭാര്യ ഷെമീം. റഈസ്, റൈഹാന്‍, ഇഫ എന്നിവര്‍ മക്കളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.